സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കൊല്ലം: കോവിഡ് ബാധിച്ചു കൊല്ലം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10നു നാട്ടിലെത്തി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 17നു കൊല്ലം െമഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നു ജീവന്‍രക്ഷാ മരുന്ന് പൊലീസാണു കൊച്ചിയില്‍ നിന്നെത്തിച്ചു കൊടുത്തത്. ഇന്നു രാവിലെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

follow us pathram online

pathram:
Leave a Comment