പത്തനംതിട്ട : ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. കൂടാതെ കോട്ടയം, മലപ്പുറം ജില്ലകളില്‍ ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട ജില്ലക്കാരായ 2 പേര്‍ രോഗമുക്തരായി.
1) 15.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ അടൂര്‍, ഏറത്ത് സ്വദേശിയായ 44 വയസുകാരന്‍
2) 08.06.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 66 വയസുകാരന്‍
3) 04.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനിയായ 54 വയസുകാരി
4)10.06.2020ന് ദുബായില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശിയായ 50 വയസുകാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ ആകെ 198 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.ആകെ രോഗമുക്തരായവരുടെ എണ്ണം 75 ആണ്.
നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 122 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 119 പേര്‍ ജില്ലയിലും 3 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുകൂടാതെ കോട്ടയം ജില്ലയില്‍ നിന്നുളള ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 56 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും, റാന്നി മേനാംതോട്ടം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 63 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 6 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 138 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 12 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 562 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3323 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1663 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 190 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 350 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5548 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 957 കോളുകള്‍ നടത്തുകയും, 112 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 4 ഡോക്ടര്‍മാര്‍ക്കും, 6 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, 2 ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.
Leave a Comment