പൊലീസ് ജിപ്പ് മോഷ്ടിച്ച് മുങ്ങിയ കള്ളന്‍ പിടിയില്‍; ആലപ്പുഴയില്‍ നിന്ന് മുങ്ങിയ കള്ളന്‍ പിടിയിലായത് തൃശൂരില്‍

പോലീസ് ജീപ്പ് മോഷ്ടിച്ച് കടന്ന കള്ളനെ പിടികൂടി. ഷോറൂമില്‍ സര്‍വീസിന് നല്‍കിയ വാഹനം മോഷ്ടിച്ച് രക്ഷപെട്ട ആലപ്പുഴ സക്കറിയ ബസാറില്‍ നിസാറിനെയാണ് പോലീസ് പിടികൂടിയത്. തൃശൂര്‍ മണ്ണുത്തിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഇയാള്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച് കടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. അറ്റകുറ്റ പണികള്‍ക്കായാണ് വാഹനം ആലപ്പുഴ നഗരത്തിലെ മഹീന്ദ്ര ഷോറൂമില്‍ എത്തിച്ചത്.

വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഷോറൂം അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ആലപ്പുഴയിലും സമീപ ജില്ലകളിലും നടത്തിയ തിരച്ചിലിലാണ് തൃശൂര്‍ മണ്ണുത്തിയില്‍ നിന്ന് വാഹനം കണ്ടെത്തിയത്. നിസാറിനെയും മോഷ്ടിച്ച വാഹനവും മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment