വോട്ടിന് മുന്നില്‍ തോറ്റ് കൊറോണ..!! രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ എംഎല്‍എ വോട്ട് ചെയ്യാനെത്തി

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗിയായ കോണ്‍ഗ്രസ് എംഎല്‍എ വോട്ട് ചെയ്യാനെത്തി. മധ്യപ്രദേശിലെ ഷാജാപുരിലെ കാലാപീപല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരിയാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. പിപിഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് എംഎല്‍എ വോട്ടിങ്ങിനെത്തിയത്.

ഏറ്റവും ഒടുവിലാണ് കുണാല്‍ ചൗധരി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. കുണാലിന്റെ വോട്ട് രേഖപ്പെടുത്തിയ എന്‍വലപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകളോടെ മാത്രമേ ഇത് തുറക്കുകയുള്ളൂ. കോവിഡ് രോഗിയായ എംഎല്‍എ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനു പിന്നാലെ നിയമസഭാ മന്ദിരത്തിന്റെ പരിസരം അണുനശീകരണം നടത്തി. ജൂണ്‍ 14നാണ് കുണാല്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മധ്യപ്രദേശില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടിങ് പൂര്‍ത്തിയായി. അഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആറ് മണിയോടെ ഫലം പ്രഖ്യാപിക്കും. സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഏറ്റവും ആദ്യം വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വോട്ടിങ് നടപടികള്‍ നടന്നത്.

മധ്യപ്രദേശ്(3), ആന്ധ്രപ്രദേശ്(4), ഗുജറാത്ത്(4), രാജസ്ഥാന്‍(3), ജാര്‍ഖണ്ഡ്(2), മണിപ്പൂര്‍(1), മേഘാലയ(1) സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment