സാംസങ് ഗ്യാലക്സി എ21എസ് എത്തി; തുടക്ക വില …

തങ്ങളുടെ എ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4ജിബി റാം 64ജിബി സ്റ്റോറേജ് ശേഷിയുള്ളതും, 6ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുള്ളതും. ഇവയുടെ വില യഥാക്രമം 16,499 രൂപയും 18,499 രൂപയുമായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് അതിന്റെ പിന്നിലെ നാലു ക്യാമറ സെറ്റ്-അപ് ആണ്. പ്രധാന ക്യാമറയ്ക്ക് 48 എംപി (എഫ്/2.0) റെസലൂഷനായിരിക്കും ഉണ്ടകുക. ഇതു കൂടാതെ, 8 എംപി (എഫ്/2.2 അള്‍ട്രാ-വൈഡ്, 2എംപി (എഫ്/2.4) മാക്രോ, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സെല്‍ഫി ക്യാമറ 13 എംപി (എഫ്/2.2) ആണ്. മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍ 5000 എംഎഎച് ബാറ്ററിയാണ്. ഇക്കാലത്ത് ഇടത്തരം ഫോണില്‍ നിന്നു പ്രതീക്ഷിക്കാവുന്ന എല്ലാ കണക്ടിവിറ്റി ഫീച്ചറുകളും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. സാംസങിന്റെ എക്സിനോസ് 850 പ്രോസസറാണ് ഫോണിന് ശക്തിപകരുന്നത്. സ്‌ക്രീന്‍ സൈസ് 6.5-ഇഞ്ചാണ്. റെസലൂഷന്‍ 720ഃ1600 അഥവാ എച്ഡി പ്ലസ് ആണ്.

follow us: PATHRAM ONLINE

pathram:
Leave a Comment