ദുഖം ‘പോയി’ എന്ന ഒറ്റവാക്കില്‍ ഒതുക്കി…പൃഥ്വിരാജ്

കൊച്ചി: ‘പോയി’ എന്ന ഒറ്റവാക്കില്‍ സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ്. സച്ചിയുടെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.

സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് അവസാനമായി റിലീസായ പൃഥ്വിരാജ് സിനിമയും. സച്ചിയുടെ തിരക്കഥയില്‍ ഏറ്റവുമധികം അഭിനയിച്ച താരവും പൃഥ്വിരാജാണ്.

സച്ചി-സേതു കൂട്ടുകെട്ടിലെ ആദ്യ തിരക്കഥയായ ചോക്ക്ലേറ്റിലും സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും പൃഥ്വിരാജായിരുന്നു പ്രധാനവേഷത്തിലെത്തിയത്. സച്ചി അവസാനം രചന മാത്രം നിര്‍വഹിച്ച ഡ്രൈവിങ് ലൈസന്‍സില്‍ സൂപ്പര്‍താരത്തിന്റെ വേഷമായിരുന്നു പൃഥ്വിരാജ് ചെയ്തത്.

ഒരിക്കലും മറക്കാനാകാത്ത സഹോദരന്റെ വേര്‍പാടില്‍ നടന്‍ ദിലീപും കണ്ണീര്‍ അഞ്ജലികളര്‍പ്പിച്ചു. ‘എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു’ എന്നാണ് ദിലീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ദിലീപ് നായകവേഷത്തില്‍ എത്തിയ രാമലീല ഉള്‍പ്പെടെ പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി. അരുണ്‍ ഗോപിയാണ് രാമലീലയുടെ സംവിധായകന്‍.

pathram:
Leave a Comment