സ്വന്തം ജനങ്ങളെ ആക്രമിക്കുന്ന ഭരണം..!!! ആഗോള വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇന്നും ഇന്ധന വില കൂട്ടി

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. 12 ദിവസം കൊണ്ട് ഇന്ധന വില ആറര രൂപയിലേറെയാണു കൂട്ടിയത്. ലോക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്‌സൈസ് തീരുവ അടയ്ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ബാരലിന് 33 ഡോളറില്‍ നിന്ന് 19 ഡോളറായി കുത്തനെ കുറഞ്ഞു. ഇതു മുതലെടുത്ത് കേന്ദ്രം എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടിയതോടെ വിലയിടിവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ലോക്ഡൗണ്‍ തീര്‍ന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില 33 ഡോളറില്‍ നിന്ന് 41 ഡോളറായി വര്‍ധിച്ചു. ഈ വര്‍ധനയുടെ ഭാരം എണ്ണ കമ്പനികള്‍ ഉപഭോക്താക്കള്‍ക്കു കൈമാറിയതോടെയാണ് ഓരോ ദിവസവുമുള്ള ഇന്ധനവില വര്‍ധന.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) വില കുത്തനെ ഇടിഞ്ഞപ്പോള്‍ അതൊന്നും കമ്പനികള്‍ അറിഞ്ഞതായി നടിച്ചില്ല. അതിന്റെ നേട്ടം ഉപയോക്താക്കള്‍ക്കു നല്‍കാത്ത എണ്ണക്കമ്പനികള്‍, ക്രൂഡ് വില ഉയര്‍ന്നുതുടങ്ങിയതോടെ പെട്രോള്‍–-ഡീസല്‍ വിലകള്‍ തുടര്‍ച്ചയായി ഉയര്‍ത്തുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാല്‍ ഒരു പൈസയുടെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ (ബ്രെന്റ് ക്രൂഡ് ഓയില്‍) വില, ഇറക്കുമതിച്ചെലവ് (ഡോളറിനെതിരെ രൂപയുടെ മൂല്യം), വിവിധ നികുതികള്‍, ശുദ്ധീകരണച്ചെലവ് തുടങ്ങിയവയെല്ലാം ഇന്ധനവിലയെ ബാധിക്കുന്നുണ്ട്. വില നിശ്ചയിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന് (40% പ്രാതിനിധ്യം) അസംസ്‌കൃത എണ്ണവിലയാണ്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വില കൂടുമ്പോള്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോള്‍ ഉണ്ടാകുന്നില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

2014 ല്‍ അസംസ്‌കൃത എണ്ണവില ബാരലിന് 109 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ വില (കേരളത്തില്‍) ലീറ്ററിന് 77 രൂപയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അസംസ്‌കൃത എണ്ണയുടെ ശരാശരി വില 64 ഡോളറായപ്പോഴും പെട്രോളിന് 77 രൂപ. ഏപ്രിലില്‍ വില 19.9 ഡോളറിലേക്കു കുറഞ്ഞപ്പോള്‍ പെട്രോള്‍ വിലയിലുണ്ടായ കുറവ് 6 രൂപയില്‍ താഴെ.

ലോക്ഡൗണിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനുണ്ടായ നികുതി നഷ്ടം മൂലം അഡീഷനല്‍ എക്‌സൈസ് തീരുവ ഇതിനിടെ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ധന വില ഉയര്‍ന്നില്ല. രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കുറവിന്റെ നേട്ടം ജനങ്ങളിലെത്തിക്കാതെ ഈ വര്‍ധന അഡ്ജസ്റ്റ് ചെയ്തു. ലോക്ഡൗണിനെത്തുടര്‍ന്ന് ഉപയോഗം കുത്തനെ കുറഞ്ഞതോടെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കുണ്ടായ നഷ്ടവും ഇളവ് ജനങ്ങള്‍ക്കു നല്‍കാതെ നികത്തി.

ഇതിലൊന്നു നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ വ്യാപക ജനരോഷമാണ് ഉയരുന്നത്.

follow us: PATHRAM ONLINE DAILYHUNT TO GET LATEST UPDATES

pathram:
Related Post
Leave a Comment