സെക്സിന് സമ്മതിച്ചില്ലെങ്കില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപികയുടെ ഭീഷണി; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ ലൈംഗിക ബന്ധം; യുവതി അറസ്റ്റില്‍

മാതാ-പിതാ-ഗുരു ദൈവം എന്നാണ് പറയാറെങ്കിലും പലപ്പോഴും മതാ-പിതാ-ഗുരു ഈ സ്ഥാനങ്ങള്‍ പലര്‍ക്കും ചേരാറില്ല. അവരുടെ പ്രവര്‍ത്തികള്‍ അത്തരത്തിലുള്ളതായിരിക്കും. അച്ഛന്‍ മകളെ പീഡിപ്പിച്ചു, അമ്മ മകളെ പിഡിപ്പിക്കാന്‍ അനുവദിച്ചു , അധ്യാപകന്‍-അല്ലെങ്കില്‍ അധ്യാപിക കുട്ടികളെ പീഡിപ്പിച്ചു അങ്ങനെ നിരവധി വാര്‍ത്തകള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നു കൂടി.. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഫ്ലോറിഡയില്‍ സംഭവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സാന്റ റോസാ കൗണ്ടിയിലുള്ള നവാരെ ഹൈ സ്‌കൂളിലെ അധ്യാപികയായ മേഘന്‍ മേരി റോഡ്രിഗസ് ആണ് അറസ്റ്റിലായത്.

37കാരിയായ അധ്യാപിക വിവാഹിതയാണ്. കുട്ടികള്‍ക്ക് എതിരെയുള്ള സെക്കണ്ട് ഡിഗ്രീ ഫെലോണി ചാര്‍ജ് പ്രകാരം അധ്യാപികയെ ജയിലില്‍ അടച്ചു.. മെസേജുകളിലൂടെയാണ് വിദ്യാര്‍ത്ഥിയുമായി റോഡ്രിഗസ് അടുപ്പം സ്ഥാപിച്ചത്. പിന്നീട് മെസേജുകളുടെ ശൈലികള്‍ മാറി ലൈംഗിക സംസാരത്തിലേക്ക് മാറുകയായിരുന്നു. മാര്‍ച്ച് മൂന്നിന് സാന്റ റോസ കൗണ്ടി ഷെരിഫ് ഉദ്യോഗസ്ഥന് ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് വ്യക്തമായത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ വേനലവധി കാലത്ത് റോഡ്രിഗസ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായി. തുടര്‍ന്ന് ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികയുമായി സെക്സില്‍ ഏര്‍പ്പെട്ടെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് സമ്മതിച്ചു. ഒരിക്കല്‍ മാത്രമാണ് ഇത് സംഭവിച്ചത് എന്നും പിന്നീട് താന്‍ ഇതിനെ എതിര്‍ത്തെന്നും കുട്ടി പറഞ്ഞു.

കുട്ടി വെളിപ്പെടുത്തല്‍ നടത്തിയ അതേ ദിവസം തന്നെ റോഡ്രിഗസിനെ നേരില്‍ കണ്ടു. ഒടുവില്‍ അധ്യാപിക സ്‌കൂള്‍ അഡ്മിനിസ്ട്രേറ്ററോട് കുറ്റം സമ്മതിച്ചു. എന്നാല്‍ താന്‍ വിദ്യാര്‍ത്ഥിയെ ചുംബിക്കുക മാത്രമാണ് ചെയ്തതെന്നും ലൈംഗികമായി ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി തന്റെ മാതാപിതാക്കളോട് സത്യം തുറന്ന് പറഞ്ഞിരുന്നു. അധ്യാപിക തന്നെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി മാതാപിതാക്കളോട് പറഞ്ഞു. സെക്സിന് സമ്മതിച്ചില്ലെങ്കില്‍ തന്നെ തോല്‍പ്പിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഗ്രേഡ് കുറയുന്നതില്‍ വിദ്യാര്‍ത്ഥി ആശങ്കപ്പെട്ടിരുന്നു. മാത്രമല്ല സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയെ താത്പര്യമില്ലെന്നും നമ്മള്‍ തമ്മിലുള്ള ബന്ധം ആ അധ്യാപികയ്ക്ക് അറിയാമെന്നും വിദ്യാര്‍ത്ഥിയോട് റോഡ്രിഗസ് പറഞ്ഞു.

മാര്‍ച്ച് നാലിന് റോഡ്രിഗസിന്റെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥി ക്യൂട്ട് അധ്യാപിക എന്ന് അയച്ച മെസേജ് താന്‍ കണ്ടിരുന്നതായി അധ്യാപികയുടെ ഭര്‍ത്താവ് പോലീസിനോട് വെളിപ്പെടുത്തി. മെയ് 28ന് അധ്യാപക ജോലി രാജി വയ്ക്കാന്‍ റോഡ്രിഗസ് തീരുമാനിച്ചുവെന്നും രാജിക്കത്ത് നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment