മദ്യലഹരിയില്‍ 250 പേരെ കടിച്ച കുരങ്ങന് ജീവപര്യന്തം തടവ് ശിക്ഷ

കാണ്‍പൂര്‍: മദ്യലഹരിയില്‍ 250 പേരെ കടിച്ച കുരങ്ങ് ജീവപര്യന്തം തടവ് ശിക്ഷ. മദ്യലഹരിയില്‍ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് മുറിവേല്‍പ്പിച്ച കുരങ്ങിന് ഒടുവില്‍ ശിക്ഷ കിട്ടി. ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി കാണ്‍പൂര്‍ മൃഗശാലയില്‍ കഴിയാനാണ് അധികൃതര്‍ വിധിച്ചിരിക്കുന്ന ശിക്ഷ.

‘കാലുവ’ എന്ന പേരുള്ള കുരങ്ങിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മിര്‍സാപൂരില്‍ മദ്യലഹരിയില്‍ തെരുവിലിറങ്ങിയ കാലുവ 250 ഓളം പേരെ കടിച്ചു. പ്രദേശവാസിയായ ഒരു മായാജാലക്കാരന്‍ വളര്‍ത്തിയിരുന്ന കുരങ്ങാണ് ആക്രമണം നടത്തിയത്. കാലുവയ്ക്ക് ഇയാള്‍ ദിവസവും മദ്യം നല്‍കാറുണ്ടായിരുന്നു. തുടര്‍ച്ചയായി മദ്യം കഴിച്ചതോടെ കാലുവ മദ്യത്തിന് അടിമയായി. ഉടമസ്ഥന്‍ മരിച്ചതോടെ മദ്യം കിട്ടാതെ കാലുവ അക്രമാസക്തനായി മാറുകയായിരുന്നു.

മദ്യം കിട്ടാതെ വന്നതോടെ മിര്‍സാപൂരില്‍ കാലുവ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാക്കിയതോടെ വനം, മൃഗശാല അധികൃതര്‍ ചേര്‍ന്ന് കാലുവയെ പിടികൂടുകയായിരുന്നു. കാലുവയെ കാണ്‍പൂര്‍ മൃഗശാലയിലേക്ക് മാറ്റി. ഏതാനൂം മാസങ്ങള്‍ കാലുവയെ ഏകാന്തവാസത്തിനു വിടും. സ്വഭാവത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുക.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment