സുശാന്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധു മരിച്ചു

മുംബൈ: ബോളിവഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധുവായ സഹോദരന്റെ ഭാര്യ മരിച്ചു. സുശാന്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടക്കുന്നതിനിടെയാണ് സുശാ ദേവിയുടെ മരണം സംഭവിക്കുന്നത്. ബിഹാറിലെ പുര്‍ണിയയിലായിരുന്നു മരണം.

സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടത് മുതല്‍ സുശാ ദേവി കടുത്ത ദുഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് 34 കാരനായ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നത്. കടുത്ത വിഷാദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുശാന്ത് എന്നാണഅ പുറത്തുവരുന്ന വിവരം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങളുയരുന്നുണ്ട്.

മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാന കേന്ദ്രത്തിലായിരുന്നു താരത്തിന്റെ സംസ്‌കാരം. സിനിമാ, സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment