ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ വേണ്ട..; നിരോധിക്കാന്‍ നിയമം ഉടന്‍

ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടര്‍ന്നാണ് നിയമനിര്‍മാണം പരിഗണിക്കുന്നത്.

2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്‌റ്റോ കറന്‍സി ഇപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീംകോടതിയുടെ ഉത്തരവുവന്നെങ്കിലും ആര്‍ബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ ബാങ്കുകള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളില്‍ രാജ്യത്ത് ഇടപാടുകള്‍ വ്യാപകമായി നടന്നിരുന്നു.

2019 ജൂലായില്‍ സര്‍ക്കാര്‍ നിയമിച്ച സമിതി, ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപവരെ പിഴയും 10വര്‍ഷംവരെ തടവും ശിക്ഷ നല്‍കണമന്നായിരുന്നു സമിതിയുടെ നിര്‍ദേശം.

follow us: pathram online latest news

pathram:
Related Post
Leave a Comment