ഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകള്‍ 286579 ആയി. തുടര്‍ച്ചയായ എട്ടാം ദിവസവും ഒന്‍പതിനായിരത്തില്‍ അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 9996 പോസിറ്റീവ് കേസുകളും 357 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് കേസുകളുടെ പ്രതിദിന വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി. ആകെ പോസിറ്റീവ് കേസുകളുടെ 32.81 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. അതേസമയം, രാജ്യത്ത് 141028 പേര്‍ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 49.2 ശതമാനമായി ഉയര്‍ന്നു.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 1875 പോസിറ്റീവ് കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 38716ഉം മരണം 349ഉം ആയി. ചെന്നൈയില്‍ മാത്രം കൊവിഡ് കേസുകള്‍ 27,000 കടന്നു. 1406 പേര്‍ കൂടി രോഗികളായി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു.1877 പേര്‍ കൂടി രോഗബാധിതരായി. ആകെ പോസിറ്റീവ് കേസുകള്‍ 34687 ആയി. 1085 പേര്‍ ഇതുവരെ മരിച്ചു. ഗുജറാത്തില്‍ ആകെ കൊവിഡ് കേസുകള്‍ 22,067 ആയി. 38 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1385 ആയി ഉയര്‍ന്നു.
ഇതുവരെ 8102ല്‍ അധികം പേര്‍ മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 357 പേരാണ്. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 2,80,000 കടന്നു. ഡല്‍ഹിയില്‍ മരണം ആയിരവും തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ 38,000വും കടന്നു.
Follo us: pathram online latest news
Leave a Comment