ബവ്‌റിജസ് കോര്‍പറേഷന്റെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷന്റെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ സാധാരണ കൗണ്ടറുകളായി പ്രവര്‍ത്തിക്കുകയായിരുന്നു. മാളുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പ്രവര്‍ത്തന അനുമതി ലഭിച്ച സാഹചര്യത്തിലാണ് പഴയ സ്ഥിതി പുനസ്ഥാപിച്ചത്.

വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍നിന്ന് മദ്യം ലഭിക്കൂ. കോവിഡ് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഒരു സമയം 5 ഉപഭോക്താക്കള്‍ മാത്രമേ കൗണ്ടറില്‍ ഉണ്ടാകാവൂ. എയര്‍ കണ്ടിഷനറുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.

Follo us: pathram online latest news

pathram:
Related Post
Leave a Comment