അഞ്ജു പി.ഷാജിയുടെ മരണത്തില്‍ കോളജിനു വീഴ്ച സംഭവിച്ചെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം :ബികോം വിദ്യാര്‍ഥിനി അഞ്ജു പി.ഷാജിയുടെ മരണത്തില്‍ ബിവിഎം കോളജിനു വീഴ്ച സംഭവിച്ചെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. കോപ്പിയടിച്ചെന്നു കണ്ടെത്തിയിരുന്നെങ്കില്‍ കുട്ടിയെ ഓഫിസിലേക്ക് കൊണ്ടുപോകണമായിരുന്നു. അഞ്ജുവിന് പരീക്ഷഹാളില്‍ 32 മിനിറ്റ് നേരം അധികമായി ഇരിക്കേണ്ടി വന്നുകോളജ് പ്രിന്‍സിപ്പലിനെ പരീക്ഷ ചുമതലകളില്‍ നിന്നു നീക്കും. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പരീക്ഷാനടത്തിപ്പില്‍ എംജി സര്‍വകലാശാല മാറ്റം വരുത്തുമെന്നും വിസി പറഞ്ഞു. പരീക്ഷാ കേന്ദ്രമുള്ള എല്ലാ കോളജുകളിലും കൗണ്‍സലിങ് സെന്ററുകള്‍ വേണം. ഹാള്‍ ടിക്കറ്റില്‍ പൂര്‍ണമേല്‍വിലാസം രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ജുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എംജി സര്‍വകലാശാല നിയോഗിച്ച മൂന്നംഗ സിന്‍ഡിക്കറ്റ് സമിതി വിസിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരണത്തില്‍ കോളജിനു ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതിവാങ്ങിയില്ല. ഒരു മണിക്കൂര്‍ ക്ലാസ് മുറിയില്‍ ഇരുത്തി മാനസികമായി തളര്‍ത്തി. ഡോ. എം.എസ്. മുരളി, അജി. സി. പണിക്കര്‍, പ്രഫ. വി.എസ്. പ്രവീണ്‍കുമാര്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് റിപ്പോര്‍ട്ട്.

pathram:
Leave a Comment