ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് കൊവിഡ്; എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍….

ഇന്ന് സംസ്ഥാനത്ത് ആകെ 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഇടുക്കിയില്‍ 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ മൂന്ന് പേരും ഒരു കുടുംബത്തിലെ ആള്‍ക്കാരാണ്. എറണാകുളത്ത് 4 പേര്‍ക്കും കോട്ടയത്ത് 3 പേര്‍ക്കും ആലപ്പുഴയില്‍ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്.

എറണാകുളത്ത് ഖത്തര്‍ ദോഹ ഡല്‍ഹി മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതില്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉള്ളവരില്ല എന്നത് ആശ്വാസകരമാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നുമെത്തി നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 2 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58 ആയി.

ഇടുക്കിയില്‍ കുമളി സ്വദേശികളായ അമ്മയ്ക്കും 10 ഉം 12 ഉം വയസ്സുള്ള രണ്ട് മക്കള്‍ക്കുമാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് 31 ന് സ്വന്തം വാഹനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. ദുബായില്‍നിന്നെത്തിയ നെടുങ്കണ്ടം സ്വദേശിയായ 30 വയസുകാരനും കൊവിഡ് പോസിറ്റീവ് ആയി. 7 പേരാണ് നിലവില്‍ ഇടുക്കിയില്‍ ചികിത്സയിലുളളത്. കോട്ടയത്ത് രണ്ടു പേര്‍ കോവിഡ് മുക്തരായി. മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് അബുദാബി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ്. രോഗം ബാധിച്ച് കോട്ടയത്ത് ചികിത്സയിലുള്ളത് 42 പേരായി. ആലപ്പുഴയില്‍ മോസ്‌കോയില്‍ നിന്നെത്തി കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 7പേര്‍ രോഗമുക്തരായി. ആകെ 82പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment