മാഹിയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

മാഹി: മാഹിയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂര്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 3ന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാഹിയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസം പള്ളൂര്‍ സ്വദേശിയായ 46 കാരന് രോഗം സ്ഥരീകരിച്ചിരുന്നു. അബുദാബിയില്‍ നിന്നുവന്ന ഇടയില്‍പ്പീടിക സ്വദേശിയായ 59കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നത്തെ കേസോടുകൂടി മാഹിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. അതേസമയം, പുതുച്ചേരിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറായി. 36 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Follow us: pathram online

pathram:
Leave a Comment