ജനങ്ങളെ കൊള്ളയടിക്കുന്നു..!!! തുടര്‍ച്ചായായി നാലാമത്തെ ദിവസവും പെട്രോള്‍. ഡീസല്‍ വില കുത്തനെ കൂട്ടി

തുടര്‍ച്ചയായി നാലാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ഡല്‍ഹിയില്‍ 73.40 രൂപയായി. ഡീസലിനാകട്ടെ 71.62 രൂപയും. നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വര്‍ധിച്ചത്.

ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോള്‍ കൊച്ചിയില്‍ വാഹനത്തില്‍ നിറയ്ക്കുമ്പോള്‍ ബുധനാഴ്ച നല്‍കേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും.

82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാന്‍ തുടങ്ങിയത്. ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു.

ഇപ്പോള്‍ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്നപേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്. കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തുകളില്‍ കൂടിയതോടെയാണ് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചത്.

pathram:
Leave a Comment