ഷോക്കേറ്റ് പിടഞ്ഞ അമ്മയടക്കം 4 പേരെ 8–ാം ക്ലാസ് വിദ്യാർഥി രക്ഷിച്ചത് ഇങ്ങനെ…

ഷോക്കേറ്റു പിടഞ്ഞിരുന്ന അമ്മയടക്കം 4 പേരെ രക്ഷിച്ച് എട്ടാം ക്ലാസ് വിദ്യാർഥി. അമ്മയേയും വല്ല്യമ്മയേയും അമ്മുമ്മയേയും അയൽവാസിയായ വീട്ടമ്മയേയുമാണ് അദ്വൈത് രജീഷ് രക്ഷിച്ചത്. ഇതിനു പ്രചോദനമായത് കഴിഞ്ഞ വർഷം ക്ലാസിലിരുന്നു പഠിച്ച ഷോക്കേറ്റവരെ രക്ഷിക്കുന്നത് സംബന്ധിച്ച പാഠവും.

താമരത്തറോ‍ഡിൽ പ്ലാവിൽ നിന്നു ഇരുമ്പ് തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അദ്വൈതിന്റെ അമ്മ കാഞ്ഞാണി വിളക്കേത്ത് രജീഷിന്റെ ഭാര്യ ധന്യ (38)യ്ക്ക് ഷോക്കേറ്റത്. ധന്യയെ രക്ഷിക്കുന്നതിനിടെ അമ്മൂമ്മ ലളിത (68), ധന്യയുടെ ചേച്ചി ശുഭ (40), അയൽവാസി റോസി എന്നിവർക്കും ഷോക്കേറ്റു.

അടുത്തു കളിച്ചുകൊണ്ടിരുന്ന അദ്വൈത് ഓടി വന്നു അമ്മയുടെ വസ്ത്രത്തിൽ പിടിച്ചതോടെ നേരിയതോതിൽ ഷേക്കേറ്റു. പിന്നെ അടുത്തു കിടന്നിരുന്ന അരയടിയോളം മാത്രമുള്ള ടൈൽകഷ്ണമെടുത്തു തോട്ടിയിൽ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേർപ്പെടുത്തി. അതോടെ നാലു പേരും രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ധന്യയ്ക്ക് ശുഭ പ്രഥശുശ്രൂഷ നൽകിയ ശേഷം ഒളരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മണലൂർ ഗവ. ഹൈസ്ക്കുളിലെ വിദ്യാർഥിയാണ് അദ്വൈത്.

Follow us: pathram online latest news..

pathram desk 2:
Related Post
Leave a Comment