സർക്കാർ ജോലി കിട്ടാൻ മകൻ കണ്ടെത്തിയ മാർഗം; സർവീസിലുള്ള അച്ഛനെ കൊലപ്പെടുത്തി

ഗവൺമെന്റ് ജോലി കിട്ടാനായി സർവീസിലുള്ള അച്ഛനെ മകൻ കൊലപ്പെടുത്തി. അമ്മയുടെയും സഹോദരന്റെയും അറിവോടെയായിരുന്നു മകന്റെ ക്രൂരത. തെലങ്കാനയിലെ കോതൂർ ഗ്രാമത്തിൽ മേയ് 26 ന് ആയിരുന്നു സംഭവം.

ഉറങ്ങികിടക്കുമ്പോഴായിരുന്നു 55 കാരനായ അച്ഛനെ 25 കാരനായ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു കുടുംബാംഗങ്ങൾ ബന്ധുക്കളെ അറിയിച്ചത്.

എന്നാൽ, മരണത്തിൽ അസ്വഭാവികത തോന്നിയ ബന്ധുക്കളിൽ ചിലർ പൊലീസിനെ തങ്ങളുടെ സംശയം അറിയിച്ചു. തുടർന്ന് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഇതോടെയാണ് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തെളിഞ്ഞത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.

സർക്കാർ സർവീസിൽ പമ്പ് ഓപ്പറേറ്ററായി ജോലി നോക്കുകയായിരുന്നു പിതാവ്. പിതാവ് മരിച്ചാൽ ആശ്രിതനിയമനം വഴി ആ ജോലി തനിക്ക് കിട്ടുമെന്നുള്ളതുകൊണ്ടാണ് മൂത്തമകനായ താൻ കൊലപാതകം നടത്തിയതെന്ന് 25 കാരൻ പൊലീസിനോട് സമ്മതിച്ചു. ഉറങ്ങികിടക്കുമ്പോൾ തോർത്ത് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകം.

ഡിപ്ലോമക്കാരനായ മകന് ജോലി കിട്ടാൻ അച്ഛനെ കൊല്ലാൻ ഇയാളുടെ അമ്മയും സമ്മതം മൂളി. ഇളയ സഹോദരനും ഇക്കാര്യം അറിയാമായിരുന്നു. ഇവരുടെ സമ്മതത്തോടെയാണ് താൻ അച്ഛനെ കൊന്നതെന്നാണ് 2 കാരൻ പൊലീസിനോട് പറഞ്ഞത്. കൊലപാതക കുറ്റം ചാർത്തി 25 കാരനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മ ഒളിവിലാണ്.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment