കഠിനംകുളം പീഡനം; ഗുരുതരമായ വീഴ്ച; ദേശീയ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലമായി മദ്യം കുടിപ്പിച്ചശേഷം നാലു വയസ്സുള്ള മകന്റെ മുന്നിലിട്ടു ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. വനിതകളുടെ സുരക്ഷയിലുള്ള ഗുരുതരമായ വീഴ്ചയാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

അഗാധമായി അസ്വാസ്ഥ്യപ്പെടുത്തുന്ന ഒരു വാര്‍ത്തയാണിത്. ആറു പേരെ ഈ കേസില്‍ അറസ്റ്റു ചെയ്തതായി തിരുവനന്തപുരം റൂറല്‍ എസ്പി അറിയിച്ചുവെന്ന് ദേശീയ വനിതാ കമ്മിഷന്‍ പറയുന്നു. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ എന്തൊക്കെ തുടര്‍ നടപടികള്‍ കൈക്കൊണ്ടുവെന്ന് അറിയിക്കാന്‍ ഡിജിപി ആര്‍. ശ്രീലേഖയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ വെളിപ്പെടുത്തി.

Follow us: pathram online

pathram:
Related Post
Leave a Comment