ഭർത്താവിന്റെ സുഹൃത്ത് ഓരാൾ; മറ്റുള്ളവരെ വിളിച്ച് വരുത്തി; ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാൽസംഗം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു. സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തുടർന്നതായും വിവരമുണ്ട്.

കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവിൽ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭർത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വലയിലായിരുന്നു.

4 വയസ്സുള്ള കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്.

Follow us : pathram online

pathram desk 2:
Related Post
Leave a Comment