മദ്യം നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍; അതും കേരളത്തില്‍

തിരുവനന്തപുരം: മദ്യം നല്‍കി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികില്‍ കിടക്കുന്ന കണ്ട യുവതിയെ യുവാക്കളാണ് വീട്ടിലെത്തിച്ചത്.

അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

follow us – pathram online

pathram:
Related Post
Leave a Comment