എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം ജൂലായ് ആദ്യം

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടർച്ചയായി ഹയർസെക്കൻഡറി ഫലവും വരും. എസ്.എസ്.എൽ.സി. രണ്ടാംഘട്ട മൂല്യനിർണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാൽ, പല ക്യാമ്പുകളിലും അധ്യാപകർ കുറവായതിനാൽ സാവധാനമാണ് മൂല്യനിർണയം.

ഈമാസം അവസാനത്തോടെ മൂല്യനിർണയം പൂർത്തിയാക്കും. തുടർന്ന് ടാബുലേഷനും മാർക്ക് ഒത്തുനോക്കലും നടത്താൻ ഒരാഴ്ച വേണം. അത് പൂർത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്.

Follow us- pathram online

pathram desk 2:
Leave a Comment