മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി ;ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്, ശേഷം തെളിവ് നശിപ്പിക്കാന്‍ പാചക വാതകം തുറന്ന് വിട്ടു’,

കോട്ടയം: താഴത്തങ്ങായിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ജിലാല്‍. മോഷണ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ‘മോഷണ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചു. ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടര്‍ തുറന്ന് വിട്ടു’, പ്രതി പറയുന്നു. ഇരുവരെയുടെയും കൈകാലുകളില്‍ ഷോക്കടിപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയായ ജിലാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്നലെയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നല്‍കിയിരുന്നു. കുറ്റകൃത്യം നടന്ന ദിവസവും പ്രതി വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇയാള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കി. തുടര്‍ന്ന് ഇയാള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഇത് നല്‍കാനാവില്ല എന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണം പോയ കാര്‍ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കുമരകം വഴിയാണ് കാര്‍ സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Follow us _ pathram online

pathram:
Related Post
Leave a Comment