മുടി വെട്ടാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ചെന്നൈ : ഇനി മുതല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ആധാര്‍ കാര്‍ഡ് കാണിക്കണം. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടുന്നതിന് ഉപഭോക്താവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാക്കി. ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുറക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച അണുനശീകരണം നടത്തിയിരുന്നു. ബ്യൂട്ടിപാര്‍ലറുകളില്‍ സാമൂഹിക അകലം പാലിക്കണം.

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അതേസമയം, പൊതുഗതാഗതത്തിനും റസ്റ്ററന്റുകള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കി. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ഇതുവരെ 23,495 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 184 പേര്‍ മരിച്ചു.

Follow us _ pathram online

pathram:
Related Post
Leave a Comment