അച്ഛനും അമ്മയും ക്വാറന്റീനില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു

പാലക്കാട്: ചാലിശ്ശേരിയില്‍ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. ചാലിശ്ശേരി മുക്കില്‍ പീടിക മനാട്ടില്‍ വീട്ടില്‍ മുഹമ്മദ് സാബിഖിന്റെ മകന്‍ എസ്സാന്‍ മുഹമ്മദ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.45 നാണ് സംഭവം.

വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കീഴായി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയവെയാണു ദുരന്തം.

Follow us -pathram online

pathram:
Related Post
Leave a Comment