സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഉയര്‍ത്തരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ദുര്‍ഘട ഘട്ടത്തില്‍ ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വര്‍ഷത്തെ പുസ്തകങ്ങള്‍ നല്‍കൂ എന്നും ചില സ്‌കൂള്‍ പറയുന്നുണ്ട്.

ഇത് ഒരു തരത്തിലും അനുവദിക്കില്ലെന്നും ദുര്‍ഘട ഘട്ടമായതിനാല്‍ ഒരു സ്‌കൂളും ഫീസ് ഉയര്‍ത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ സാഹചര്യത്തിന് അനുസരിച്ച് പഠനരീതിയില്‍ മാറ്റം വരുത്തുക എന്നതാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തരമായി വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us on patham online news

pathram:
Leave a Comment