കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറസ്റ്റില്‍

കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അറസ്റ്റ് ചെയതു. ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

നേരത്തെ തന്നെ ജനവാസ മേഖലയില്‍ നിന്ന് ഈ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് ബിവറേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ കേസില്‍ തീരുമാനമുണ്ടാകുന്നത് വരെ ഔട്ട്‌ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടെടുത്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധിക്കുകയായിരുന്നു.

9 മണിക്ക് ആരംഭിച്ച പ്രതിഷേധസമരം രണ്ട് മണിക്കൂര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി. ജനവാസകേന്ദ്രത്തില്‍ നിന് കൊട്ടാരക്കരയിലെ സര്‍ക്കാര്‍ മദ്യശാല മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ പിരിഞ്ഞു പോകു എന്നുള്ള കര്‍ശന നിലപാട് എടുത്ത് കൊടിക്കുന്നില്‍ സുരേഷ് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബിവറേജ് എംഡിയും വകുപ്പ് മന്ത്രിയും എംപിയുമായി ഫോണിലൂടെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു. ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെ കൊട്ടാരക്കര ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊടിക്കുന്നില്‍ സുരേഷ് എംപി യെയും യുഡിഎഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. സമാന ആവശ്യമുന്നയിച്ച് ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഏറെ വൈകിയാണ് ഇവിടെ മദ്യവിതരണം ആരംഭിച്ചത്.

Follow us on pathram online news

pathram:
Related Post
Leave a Comment