മകനെ ഉത്രയുടെ മാതാപിതാക്കൾക്ക് ഒപ്പം വിടും

കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസ്സുകാരനായ മകനെ ഉത്രയുടെ കുടുംബത്തിനു കൈമാറും. കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേതാണ് ഉത്തരവ്. സംസ്ഥാന വനിതാകമ്മിഷൻ ഇടപെടലിനെ തുടർന്നാണു നടപടി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുഞ്ഞിനെ തിങ്കളാഴ്ച തന്നെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും.

നിലവിൽ സൂരജിന്റെ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞ് താമസിക്കുന്നത്. സൂരജും കുടുംബവും ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞിനെ ഇവർക്ക് കൈമാറുകയായിരുന്നു. എന്നാൽ ഉത്രയുടെ മരണത്തിനുപിന്നാലെ കുട്ടിയെ വിട്ടുകിട്ടണമെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment