വന്‍കിട ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്ന് വലിയ ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും ഡേറ്റയും കൈക്കലാക്കി തട്ടിപ്പ്. ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ അറിയാതെയാണ് ഈ കബളിപ്പിക്കല്‍. ലോക്ഡൗണ്‍ കാലത്തെ കച്ചവടമാന്ദ്യത്തില്‍ വില കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കുന്ന ആയിരങ്ങള്‍ തട്ടിപ്പിന് ഇരയാവുന്നുണ്ട്.
1,13,500 രൂപ വിലയുളള ഐഫോണിന് 3999 രൂപ. 69000 രൂപ വിലയുളള ഐപാഡിന് 98 ശതമാനം വിലക്കുറവ്. അങ്ങനെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കും ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് വന്‍ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കി സാദൃശ്യമുളള ഡമ്മി വെബ്സൈറ്റ് തയാറാക്കിയാണ് ചില തട്ടിപ്പ്. ലാഭം പ്രതീക്ഷിച്ച് ലിങ്കില്‍ കയറി പരിശോധിക്കാനും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടക്കാനും ശ്രമിക്കുന്നതോടെ തട്ടിപ്പുകമ്പനി ഡേറ്റ കൈക്കലാക്കും.
നിശ്ചിത സമയ പരിധിക്കുളളില്‍ പണമടച്ച് ബുക്ക് ചെയ്യണമെന്ന നിര്‍ദേശവും കബളിപ്പിക്കപ്പെടാന്‍ കാരണമാണ്. പണടച്ച് ഉല്‍പ്പന്നം പാഴ്സലായി വരുന്നതിന് കാത്തിരിക്കുമ്പോഴേക്കും വെബ്സൈറ്റു തന്നെ അപ്രത്യക്ഷമാകും. ഇ-കൊമേഴ്സ് നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം പേരില്‍ തട്ടിപ്പു നടപ്പു നടക്കുന്നുണ്ട്.
Leave a Comment