ന്യൂഡല്‍ഹി: ബോയ്സ് ലോക്കര്‍ റൂം എന്ന പേരിലുള്ള ഗ്രൂപ്പുകള്‍ അടച്ചുപുട്ടാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും ഗൂഗിളിനും ട്വിറ്ററിനും നോട്ടീസ് അയച്ചു. ബോയ്സ് ലോക്കര്‍ റൂമിനെക്കുറിച്ച് അന്വേഷണം ശക്തമാക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കിടുന്നതിനായി നിര്‍മ്മിച്ച ഗ്രൂപ്പാണ് ബോയ്സ് ലോക്കര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായ ആപ്പിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞയിടെയാണ് പുറത്തുവന്നത്.
ബോയ്സ് ലോക്കറുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ഒരു പ്രായപുര്‍ത്തിയാകാത്ത ആളെയും പ്രായപൂര്‍ത്തിയായ ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു. ബോയ്സ ലോക്കര്‍ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം ഡല്‍ഹിയിലെ അഞ്ച് പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ്.
Leave a Comment