സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയില്‍ കോരുത്തോട് പഞ്ചായത്തും ആണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. നിലവില്‍ 33 ഹോട്‌സ്‌പോട്ടുകളാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും. കേരളത്തില്‍ സമൂഹവ്യാപനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവര്‍ ആരുമില്ല. പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. വിദേശത്തുനിന്ന് 4 പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് 8 പേരും വന്നു

pathram:
Related Post
Leave a Comment