രാജ്യത്ത് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.
മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അല്‍പസമയത്തിനുള്ളില്‍ പുറത്തിറക്കും മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍.

മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുകയാണുണ്ടായിട്ടുള്ളത്. അതേ സമയം അടച്ചിടലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നത് കൊറോണപ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

pathram:
Leave a Comment