ബൈബിള്‍ കഌസ്സിനിടയില്‍ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണം; സൂമിനെതിരേ നിയമനടപടി സ്വീകരിച്ചു

ബൈബിള്‍ കഌസ്സിനിടയില്‍ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ സും ആപ്പിനെതിരെ പരാതിയുമായി പള്ളി അധികൃതര്‍. കാലിഫോര്‍ണിയയില്‍ പള്ളി ഓണ്‍ലൈന്‍ വീഡിയോ ചാറ്റിംഗ് കമ്പനി സൂമിനെതിരേ നിയമനടപടി സ്വീകരിച്ചത്. കുട്ടികളും യുവതികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ബൈബിള്‍ കഌസ്സ് നടക്കുന്നതിനിടയിലായിരുന്നു ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി നീലച്ചിത്രം എത്തിയത്.

മെയ് 6 ന് നടന്ന സംഭവത്തില്‍ കാലിഫോര്‍ണിയയിലെ പഴയ പള്ളികളില്‍ ഒന്നായ സെന്റ് പോള്‍സ് ലൂഥറണ്‍ ചര്‍ച്ച് പോലീസില്‍ പരാതി നല്‍കി. കഌസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ കണ്‍ട്രോള്‍ ബട്ടന്‍ ഡിസേബിളിംഗ് നടത്തിയായിരുന്നു ഹാക്കറുടെ വിളയാട്ടം. പ്രായപൂര്‍ത്തിയായവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന്റെയും കുട്ടികളിലും മറ്റും ലൈംഗിക പ്രവര്‍ത്തി ചെയ്യുന്നതും ശാരീരികമായി ചൂഷണം ചെയ്യുന്നതിന്റെയെേുല്ലാം വീഡിയോ ആയിരുന്നു ഹാക്കര്‍ വീഡിയോ ചാറ്റിലേക്ക് കടത്തി വിട്ടതെന്ന് പരാതിയില്‍ പറയുന്നു. മുമ്പും പലതവണ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ളയാള്‍ എന്ന നിലയില്‍ കുറ്റവാളിയെ അറിയാമായിരുന്നിട്ടും സൂം അയാള്‍ക്ക് പ്രവേശനം നല്‍കി എന്നാണ് സഭ നല്‍കിയ പരാതിയില്‍ പറയുന്നത്.

ആശങ്ക സൂം ഗൗരവത്തില്‍ എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു പള്ളി നിയമനടപടികള്‍ സ്വീകരിച്ചത്. കഌസ്സിനിയില്‍ അശഌലദൃശ്യങ്ങള്‍ കയറി വന്നതോടെ വിദ്യാര്‍ത്ഥികള്‍ കഌസ്സ് താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും പിന്നീട് കഌസ്സ് വീണ്ടും തുടങ്ങിയപ്പോള്‍ ഹാക്കര്‍ വീണ്ടും ആക്രമണവുമായി എത്തി. സംഭവം നടന്ന ദിവസം തന്നെ ഹാക്കറെ തിരിച്ചറിഞ്ഞതായും അത്തരക്കാര്‍ക്ക് അക്‌സസ് നിഷേധിക്കുന്ന രീതിയിലുള്ള നടപടി എടുക്കുമെന്നാണ് സൂം പറയുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ സൂമിന്റെ പോപ്പുലാരിറ്റി അപ്രതീക്ഷിതമായി കൂടിയിട്ടുണ്ട്. അതേസമയം തന്നെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പിനെകുറിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പരാതികളും ഏറെയാണ്. സ്വകാര്യവ്യക്തികള്‍ക്ക് സുരക്ഷിതത്വത്തോടെ ഉപയോഗിക്കാന്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലൂം ഏപ്രിലില്‍ അമേരിക്കന്‍ ആഭ്യന്തമന്ത്രാലയം തന്നെ സൂം സുരക്ഷിതമായ പഌറ്റ്‌ഫോം അല്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

pathram:
Leave a Comment