മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി; ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഒരു ലക്ഷം രൂപ പിഴയോടെ തള്ളി. ഇത്തരം ഹര്‍ജികള്‍ ജനശ്രദ്ധ ലക്ഷ്യമിട്ടാണെന്ന് സുപ്രികോടതി വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ പ്രത്യക്ഷ മദ്യവില്‍പന വിലക്കിയ മദ്രാസ് ഹൈക്കോടതി വിധിയും സുപ്രിംകോടതി സ്റ്റേ ചെയ്തു. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മദ്യവില്‍പന സംബന്ധിച്ച മദ്രാസ് ഹൈക്കോടതി നടപടികളും സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരാണ് മദ്യവില്‍പനയുടെ മാര്‍ഗങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് എസ്‌കെ കൗള്‍ നിരീക്ഷിച്ചു. മദ്യവില്‍പന വിലക്കണമെന്ന് ആവശ്യപ്പെട്ട നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് അടക്കം നോട്ടീസ് കോടതി അയച്ചു. നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യക്ഷ മദ്യവില്‍പന ഹൈക്കോടതി വിലക്കിയത്. ഓണ്‍ലൈന്‍ മുഖേനയുള്ള വില്‍പ്പനയ്ക്ക് അനുമതിയും നല്‍കിയിരുന്നു.

pathram desk 2:
Leave a Comment