ഗര്‍ഭാവസ്ഥയ്ക്കിടെ താന്‍ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് ഗായിക

ഗര്‍ഭാവസ്ഥയ്ക്കിടെ താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുന്നതെന്ന് ലോകമെങ്ങും ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് കാറ്റി പെറി. ലോക്ക്ഡൗണ്‍ ജീവിതത്തിലാണ് താരമിപ്പോള്‍. ഗര്‍ഭിണിയായ താരം പങ്കാളി ഒര്‍ലാന്‍ഡോ ബ്ലൂമിനൊപ്പമാണ് കഴിയുന്നത്. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോള്‍ താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്ന് ട്വിറ്ററില്‍ കുറിയ്ക്കുകയാണ് പെറി.

മുമ്പും മാനസികവിഷമതകള്‍ നേരിട്ടതായി പെറി ‘വോഗ് ഇന്ത്യ’ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചിത്രമായ ഒരു യാത്രയിലൂടെയാണ് താന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഇടയ്ക്ക് കുത്തനെയുള്ള പടിക്കെട്ടുകളുടെ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി തോന്നിപ്പോകുന്നുവെന്നുമായിരുന്നു അന്ന് പെറി വിഷാദത്തെ കുറിച്ച് പറഞ്ഞത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്നാണ് പെറിക്ക് വിഷാദമുണ്ടായിരിക്കുന്നത് എന്നാണ് സൂചന.

പെറിയുടെ ട്വീറ്റിന് ആയിരക്കണക്കിന് ആരാധകരാണ് ആശ്വാസവുമായി എത്തിയത്. തന്റെ പങ്കാളിയായ ഒര്‍ലാന്‍ഡോ തന്റെ പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കാനുള്ള ക്ഷമയും ജ്ഞാനവുമുള്ള വ്യക്തിയാണെന്നും ഇങ്ങനെയൊരു പങ്കാളിയെ മുമ്പെങ്ങും ജീവിതത്തില്‍ കിട്ടിയിട്ടില്ലെന്നും പെറി കുറിയ്ക്കുന്നു.

pathram:
Leave a Comment