എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍; തീയതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്നു മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചു. മേയ് 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷകളുടെ ക്രമം. ഉച്ചക്കഴിഞ്ഞാണ് പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ രാവിലെ നടത്തും.

കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഈ മാസം 21ന് ആരംഭിക്കും. വിദൂര വിദ്യാഭ്യാസം വഴിയുള്ള ബിരുദ കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷ മേയ് 28ന് തുടങ്ങുമെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എല്‍എല്‍ബി പഞ്ചവത്സര കോഴ്‌സുകളുടെ പരീക്ഷ ജൂണ്‍ 8നും ത്രിവത്സര കോഴ്‌സിന്റേത് 9നും തുടങ്ങും. പതിവ് സെന്ററുകള്‍ക്ക് പുറമെ സബ് സെന്ററുകളും പരീക്ഷാ കേന്ദ്രങ്ങളായി ഉണ്ടാകും. വിദ്യാര്‍ഥികളുടെ സൗകര്യമനുസരിച്ച് സബ്‌സെന്ററുകള്‍ തിരഞ്ഞെടുക്കാം. പൊതുയാത്രാ സൗകര്യങ്ങളില്ലാത്തതിനാലാണ് ഈ ക്രമീകരണം

pathram:
Related Post
Leave a Comment