തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; ഇന്ന് മാത്രം 669 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 669 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 76% വും ചെന്നൈയിലാണ്. 509 കേസുകളാണ് ഇന്ന് ചെന്നൈയില്‍ സ്ഥ്രീകിച്ചത്. മൂന്നു മരണവും സ്ഥിരീകരിക്കപ്പെട്ടു.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,204 ആയി. ഇതുവരെ 47 മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. നിലവില്‍ 5,195 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

pathram:
Related Post
Leave a Comment