കൊവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍ മധ്യവയസ്‌കന്റെ ശവസംസ്‌കാര ചടങ്ങ് നടത്തി പോലീസ്

ബംഗളുരു: കൊവിഡ് ഭീതിയില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞപ്പോള്‍ മധ്യവയസ്‌കന്റെ ശവസംസ്‌കാര ചടങ്ങ് നടത്തി പോലീസ്. ഉറ്റവര്‍ കൈയൊഴിഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന ആളിന്റെ ശവസംസ്‌കാര ചടങ്ങാണ് പോലീസ് നടത്തിയത്. പോലീസുകാര്‍ തന്നെ ശ്മാശാനത്തില്‍ കുഴിയെടുത്താണ് 44കാരന്‍െ്‌റ അന്തിമ ചടങ്ങുകള്‍ നടത്തിയത്. മൈസൂരിന് സമീപം ചാമരാജ് നഗര്‍ ജില്ലയിലാണ് സംഭവം.

നാല് ദിവസം മുമ്പ് വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് 44 വയസുകാരന് ജീവന്‍ നഷ്ടമായത്. കൊറോണ വൈറസ് ബാധിക്കുമെന്ന ഭയത്താല്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന മൂന്ന പോലീസുകാര്‍ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട മധ്യവയസ്‌കന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാതിരുന്നത്. തുടര്‍ന്ന് എ.എസ്.ഐ മാഡെഗൗഡയുടെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment