അഫ്ഗാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാബൂള്‍: അഫ്ഗാന്‍ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഫിറോസുദ്ദീന്‍ ഫിറോസിന് കോവിഡ് പിടിപെട്ടതായി വെള്ളിയാഴ്ചയാണ് അഫ്ഗാന്‍ മന്ത്രാലയം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ 215 പേര്‍ക്കാണ് അഫ്ഗാനില്‍ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ 3700ലേറെ പേര്‍ക്ക് അഫ്ഗാനില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേര്‍ ഇതിനകം മരിച്ചു.

pathram:
Related Post
Leave a Comment