പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പത്തനംതിട്ട: കോന്നി തണ്ണിത്തോട്ടില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ ബിനീഷ് മാത്യുവാണ് (36) കൊല്ലപ്പെട്ടത്.വ്യാഴാഴ്ച പകല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുളള സ്ഥലത്താണ് സംഭവം. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ്.

രാവിലെ 11 മണിയോടെ ടാപ്പിങ് നടത്തുന്നതിന് ബിനീഷ് സി ഡിവിഷനില്‍പ്പെട്ട മേഖലയിലെത്തിയിരുന്നു. പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

pathram:
Leave a Comment