വിട്ടിലിരുന്ന് ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് പിന്നിലൂടെ അര്‍ധ നഗ്‌നയായി യുവതി ..വിഡിയോ വൈറല്‍

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകം മുഴുവനും ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങലിലും ലോക് ഡൗണും ആണ്. അതുകൊണ്ടു തന്നെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോള്‍ മാധ്യമപ്രവര്‍ത്തകന് പറ്റിയ അബന്ധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെ അബദ്ധം പറ്റിയത്.

മെര്‍ലോസ് വാര്‍ത്ത വായിക്കുമ്പോള്‍ തൊട്ട് പിന്നിലൂടെ ഒരു യുവതി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് ക്യാമറയില്‍ പതിയുകയായിരുന്നു. അര്‍ധനഗ്‌നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്‍ത്തകയായിരുന്നു. മെര്‍ലോസ് സ്പാനിഷ് ബിഗ് ബ്രദര്‍ താരം മാര്‍ട്ട ലോപ്പസുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിയും മുമ്പ് തന്നെ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നെന്നും മെര്‍ലോസ് വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ അദ്ദേഹം പരസ്യമായി സംസാരിക്കുകയും സ്പാനിഷ് ചാറ്റ് ഷോയായ ‘ദി അന റോസ ഷോ’യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്റെ മുന്‍ കാമുകിയോട് ക്ഷമ ചോദിക്കുകയും ചെയ്തു. റിവാസും സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. കഴിഞ്ഞ കുറേ ആഴ്ച്ചകളായി മെര്‍ലോസുമായി അടുപ്പമുണ്ടെന്നും താന്‍ അവിവാഹിതനാണ് എന്നും മറ്റ് ബന്ധങ്ങള്‍ ഒന്നുമില്ല എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അവര്‍ വ്യക്തമാക്കി. സ്‌പെയിനിലെ ഉന്നതരായ മാധ്യമപ്രവര്‍ത്തകര്‍ പോലും കൊവിഡ് മഹാമാരി താണ്ഡവമാടുന്ന സ്‌പെയിനിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു എന്ന നിലയിലാണ് സംഭവം വിവാദമായിരിക്കുന്നത്.

pathram:
Leave a Comment