കോവിഡ് രോഗിയായി ചമഞ്ഞ് ചാനലുകളിലൂടെ വ്യാജ പ്രചാരണം; യുവാവ് പിടിയിൽ

കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി വാർത്താ ചാനലുകളിൽ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദിനെയാണ്(34) ബേക്കൽ എസ്ഐ പി.അജിത് കുമാർ അറസ്റ്റ് ചെയ്തത്. തന്റെയും മറ്റുള്ളവരുടെയും രോഗ വിവരങ്ങൾ ചോർത്തുന്നെന്ന് ഇയാൾ ആരോപിച്ചിരുന്നു.

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങളുടെ രോഗ വിവരങ്ങൾ മംഗളൂരുവിലെ സ്വകാര്യ കമ്പനി ചോർത്തുന്നെന്ന് പറഞ്ഞാണ് ഇംദാദ് ചാനലുകളിൽ അഭിമുഖം നൽകിയത്. ആൾമാറാട്ടം നടത്തിയതിനും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

pathram desk 2:
Related Post
Leave a Comment