ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ മരിച്ചു. രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33610 ആയി. ഇതില്‍ 24162 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 8373 പേര്‍ രോഗമുക്തി നേടി. ഇതുവരെ 1075 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. ഇത് ആശ്വാസകരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനം ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് 13.06 ശതമാനമായിരുന്നു രോഗമുക്തി നേടുന്നവരുടെ തോത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് കുറവാണ്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 3.2 ശതമാനം പേരില്‍ മാത്രമാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 78 ശതമാനം പേര്‍ക്ക് മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു.
നിലവില്‍ 11 ദിവസം കൂടുമ്പോഴാണ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്. ഇതും രാജ്യത്തെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 33000ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 1718 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
Leave a Comment