രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

നടന്‍ രജനീകാന്തിന്റെയും വിജയ്‌യുടെയും കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു.

രജനീകാന്തിന്റെ കടുത്ത ആരാധകന്‍ എ. ദിനേശ് ബാബു എന്നയാള്‍ വിജയ് ആരാധകനായ യുവ്‌രാജിനെ ആക്രമിക്കുകയായിരുന്നു. അയാള്‍ തത്ക്ഷണം മരിച്ചു. മൃതശരീരം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്.

സംസ്ഥാനത്തെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് നടന്‍ വിജയ് രജനീകാന്തിനേക്കാള്‍ കൂടുതല്‍ തുക സംഭാവന ചെയ്തുവെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ സംഭവത്തില്‍ ദിനേശ് ബാബു യുവരാജിനെ ഉന്തുകയായിരുന്നു. അപ്പോള്‍ തന്നെ യുവരാജ് മരിച്ചു. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ദിനേശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിനേശ് ബാബുവും യുവരാജും അയല്‍ വീട്ടില്‍ താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. വിജയ് ആണോ രജനികാന്താണോ കൂടുതല്‍ ദുരിതാശ്വാസത്തിനായി സഹായം ചെയ്തിട്ടുള്ളത് എന്ന തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതിന്റെ ഞെട്ടലിലാണ് പരിസരവാസികളും ഇരുവരുടെയും കുടുംബവും.

pathram:
Leave a Comment