ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.5 കോടിയിലേറെ രൂപ) സമ്മാനം. പാറപറമ്പില്‍ ജോര്‍ജ് വര്‍ഗീസാണ് ജേതാവായത്. എന്നാല്‍ ഇദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനായില്ലെന്ന് ഡ്യൂട്ടി ഫ്രീ വൃത്തങ്ങള്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിവായിട്ടില്ല. 328–ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് ഗ്രിഗിയോ മാഗ്‌നി ആഡംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൌരനായ മൈക് മാക്‌നെയ്ക്ക് ബെന്റ്‌ലി ആഡംബര കാറും ലഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.
Leave a Comment