അമേരിക്കയില്‍ മരണം 40,000 കടന്നു; ഇന്നലെ മാത്രം രണ്ടായിരത്തോളം പേര്‍…

വാഷിങ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. യുഎസില്‍ മാത്രം കൊറോണ ബാധിതരുടെ എണ്ണം 7.59ലക്ഷമായി. സ്‌പെയിന്‍ 1.99ലക്ഷം, ഇറ്റലി 1.79 ലക്ഷം. ഫ്രാന്‍സ് 1.54 ലക്ഷം ജര്‍മ്മനി 1.46 ലക്ഷം യുകെ 1.21 ലക്ഷം എന്നിങ്ങനെ പോകുന്നു രോഗബാധിതരുടെ എണ്ണം. ലോകത്ത് കൊറോണ ബാധിതരായി മരിച്ചവരുടെ എണ്ണം 1,65,154 ലക്ഷമായി. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കിയിലാണ്40,665. ഇതില്‍ 14,451 പേര്‍ മരിച്ചതും ന്യൂയോര്‍ക്ക് സിറ്റിയിലാണ്.

ഇറ്റലി 23660, സ്‌പെയിന്‍ 20,453, ഫ്രാന്‍സ് 19,744, യുകെ 16,095, ജര്‍മ്മനി4642,
ഇറാന്‍ 5118,ചൈന4636 തുര്‍ക്കി2017 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.
അമേരിക്കയില്‍ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1997 പേര്‍ അമേരിക്കയില്‍ മരിച്ചു.

യുകെയില്‍ ഞായറാഴ്ച 5858 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 597 പേരാണ് ഇന്നലെ മാത്രം യുകെയില്‍ മരിച്ചത്. 110 ദിവസം മുമ്പ് ആദ്യകേസ് രേഖപ്പെടുത്തിയ ചൈയില്‍ ഇന്നലെ 18 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചു. മരണങ്ങളൊന്നും ഇന്നലെ ചൈനയില്‍ രേഖപ്പെടുത്തിയിട്ടില്ല.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടതെങ്കിലും മരണ നിരക്കില്‍ നിലവില്‍ ബെല്‍ജിയമാണ് മുന്നില്‍ ഒരുലക്ഷം ആളുകളില്‍ എത്ര പേര്‍ മരണപ്പെട്ടു എന്ന കണക്കു നോക്കുമ്പോള്‍ ബെല്‍ജിയത്തില്‍ മരണനിരക്ക് 14.8% ആണ്. യുകെ 13.3%, ഇറ്റലി13.2%, ഫ്രാന്‍സ് 12.8%, നെതര്‍ലന്‍ഡ്‌സ് 11.3% സ്‌പെയിന്‍ 10.3% ഇറാന്‍ 6.2% എന്നിങ്ങനെ പോകുന്നു മരണ നിരക്ക്. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട അമേരിക്കയില്‍ 5.4% മാത്രമാണ് മരണനിരക്ക്.

pathram:
Leave a Comment