ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദുരീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശ്യ യാത്രകൾക്ക് മാത്രമേ ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേയ്ക്കുള്ള യാത്ര അനുവദിക്കൂ. മറ്റുള്ളവർക്ക് ജില്ലയ്ക്കുള്ളിൽ മാത്രമേ യാത്ര അനുവദിക്കൂ. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികൾ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേർ ഒരു കാറിൽ പോകാം. അവശ്യ യാത്രകൾക്കാണ് ഇത്തരത്തിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുക.

സെൽഫ് ഡിക്ലറേഷൻ ഉണ്ടാകുന്നതാണ് നല്ലത്. എന്നാൽ നിർബന്ധമാക്കുന്നില്ല. സംസ്ഥാനാന്തര യാത്രയിൽ സെൽഫ് ഡിക്ലറേഷൻ വേണം. ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓഫീസുകളും പൂർണമായും തുറക്കാൻ അനുവദിച്ചിട്ടില്ല. അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണം.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment