കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരില്ലെന്ന് പറയാനാകില്ല

കോവിഡ്–19 രോഗം ഭേദമായവരില്‍ വൈറസ് വീണ്ടും പ്രവേശിക്കില്ല എന്നതിനു തെളിവൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടന. കോവിഡ് രോഗമുക്തി നേടിയവര്‍ വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് സാംക്രമികരോഗ വിദഗ്ധര്‍ വ്യക്തമാക്കിയത്. രോഗം ഭേദമായവരില്‍നിന്നുള്ള ആന്റിബോഡി വേര്‍തിരിച്ചെടുത്ത് കോവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിര്‍ദേശിക്കുന്നുണ്ടെന്ന് ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാന്‍ പല രാജ്യങ്ങളും സെറോളജി പരിശോധനകള്‍ നടത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന. രോഗിമുക്തി നേടിയവരില്‍ ആന്റിബോഡികള്‍ ഉണ്ടെന്നതു കൊണ്ട് അവര്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.

pathram:
Leave a Comment