ലോക്ക്ഡൗണിനിടെ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ക്രൂര ലൈംഗിക പീഡനം

ലോക്ക്ഡൗണിനിടെ 53 കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. ഷാഹ്പുര പ്രദേശത്തുള്ള സ്ത്രീയുടെ ഫഌറ്റില്‍ വെച്ചാണ് അക്രമകാരികള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. കാഴ്ചയ്ക്ക് തകരാറുള്ള യുവതി ഫഌറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് രാജസ്ഥാനിലാണ്. സ്ത്രീയുടെ ഫഌറ്റ് ഇരിക്കുന്ന മുകള്‍ നിലയിലേക്ക് കോണിപ്പടി വഴി കയറി ബാല്‍ക്കണിയിലെ തുറന്നിട്ട വാതിലിലൂടെയാകാം അക്രമകാരികള്‍ ഫഌറ്റിനകത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം.

ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കര്‍ശന നിയന്ത്രണങ്ങളുള്ള ലോക്ക്ഡൗണ്‍ സമയത്ത് അക്രമകാരികള്‍ എങ്ങനെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന ഭീതിയിലാണ് ഫഌറ്റ് നിവാസികള്‍. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment